
Perinthalmanna Radio
Date: 04-11-2025
പെരിന്തൽമണ്ണ: വില്‍പനയ്ക്കായി സൂക്ഷിച്ച 416 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം കൂട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടന്‍ മുജീബ് റഹ്മാന്‍ (32), നെ ഡാന്‍സാഫ് എസ്.ഐ. ഷിജോ.സി.തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറം പുത്തനങ്ങാടി എംഇഎസ് ഹോസ്പിറ്റലിന് സമീപമുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി പ്രതിയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി, ബാംഗ്ലൂര്‍, എന്നിവിടങ്ങളില്‍ നിന്ന് എംഡിഎംഎ, മെത്ത് ആംഫിറ്റമിന്‍ തുടങ്ങിയ സിന്തറ്റിക് ലഹരി മരുന്നുകള്‍ വന്‍തോതില്‍ കടത്തി കൊണ്ടു വരികയും ഇത്തരം ലഹരിക്കടത്ത് സംഘത്തില്‍ പെട്ട മറ്റു ജില്ലകളിലെ മൊത്ത വില്‍പ്പനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന മലയാളികൾ ഉള്‍പ്പടെയുള്ള ഡ്രഗ് കാരിയര്‍മാരെ കുറിച്ചും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസിന് വിവരം ലഭിച്ചിരുന്നു. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ. സിബി , പെരിന്തല്‍മണ്ണ ഡിവൈസ്പി എ.പ്രേംജിത്ത്, ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍, ഡാന്‍സാഫ് സ്ക്വാഡ് എന്നിവർ അടങ്ങുന്ന സംഘം മേല്‍ പറഞ്ഞ ലഹരിക്കടത്ത് സംഘത്തിലെ ചില കണ്ണികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോഡ്ജില്‍ പരിശോധന നടത്തിയത്. ജില്ലയിലെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയും ഇടനിലക്കാരനുമാണ് മുജീബ് റഹ്മാനെന്ന് ചോദ്യം ചെയ്തതില്‍ ലഭിച്ച സൂചനകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വീര്യം കൂടിയതും ക്രിസ്റ്റല്‍ രൂപത്തിലുള്ളതുമായ ഇത്തരം സിന്തറ്റിക് ലഹരിമരുന്നിന് ചില്ലറ വിപണിയില്‍ ഇരുപത് ലക്ഷത്തോളം രൂപ വിലയുണ്ട്.
ജില്ലയില്‍ തന്നെയുള്ള ഏജന്‍റുമാര്‍ മുഖേന പ്രത്യേക കാരിയര്‍മാര്‍ വഴിയാണ് ഇത്തരം സിന്തറ്റിക് ലഹരിക്കടത്ത് സംഘം ജില്ലയിലെ പല ഭാഗങ്ങളിലേക്കും കളിപ്പാട്ടങ്ങളിലും മറ്റും ഒളിപ്പിച്ച് ഇവ എത്തിച്ചു കൊടുക്കുന്നത്. ഹൈവേ പരിസരങ്ങളിലുള്ള പ്രത്യേക സ്പോട്ടുകളാണ് ഇതിന് വേണ്ടി തിരഞ്ഞെടുക്കുന്നത്. ലഹരിക്കടത്ത് സംഘത്തിലെ മറ്റു കണ്ണികളെകുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കായിക അധ്യാപകന്‍ കൂടിയായ പ്രതി ജില്ലയിലും പുറത്തുമുള്ള പല സ്ക്കൂളുകളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അമിത സാമ്പത്തിക ലാഭം ലക്ഷ്യം വെച്ച് ലഹരിക്കടത്ത് തുടങ്ങിയതെന്നും പറയുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതി
