പെരിന്തൽമണ്ണ നഗരസഭയിലെ പ്രകടനപത്രിക പുറത്തിറക്കി യുഡിഎഫ്

Share to


Perinthalmanna Radio
Date: 04-12-2025

പെരിന്തൽമണ്ണ:  നഗരസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക നജീബ് കാന്തപുരം എംഎൽഎ പ്രകാശനം ചെയ്‌തു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ പെരിന്തൽമണ്ണയെ ഒരു ബ്രാൻഡഡ് നഗരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 30 വർഷക്കാലം എൽഡിഎഫ് ഭരണത്തിലിരുന്നിട്ടും അടിസ്ഥാന വിഷയങ്ങൾ പോലും പരിഹരിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

25 സീറ്റ് നേടി യുഡിഎഫ് നഗരസഭയിൽ അധികാരത്തിലെത്തുമെന്ന് കെപിസിസി ജന.സെക്രട്ടറി വി.ബാബുരാജ് പറഞ്ഞു.

പെരിന്തൽമണ്ണയെ ആധുനിക നഗരമാക്കും, ജനസൗഹൃദ നഗരസഭാ ഓഫിസിൽ ഫയലുകളിൽ അതിവേഗ തീർപ്പിന് വഴിയൊരുക്കും, വീടില്ലാത്ത എല്ലാവർക്കും വീട് ലഭ്യമാക്കി സമ്പൂർണ പാർപ്പിട പദ്ധതി, പെരിന്തൽമണ്ണയിൽ പുതിയ ഐടി പാർക്ക്, കേന്ദ്ര സർവകലാശാലകളിലേക്ക് ഉൾപ്പെടെ പ്രവേശനവും ഫെലോഷിപ്പും സ്‌കോളർഷിപ്പും ഉറപ്പാക്കാൻ ക്ലാസ്‌മേറ്റ് പദ്ധതി, ജില്ലാ ആശുപത്രിപ്പടിയിൽ മേൽപാത, തെരുവുനായ ശല്യത്തിനറുതി, കുളിർമലയിൽ അമ്യൂസ്മെന്റ് പാർക്ക്, കുടുംബശ്രീക്ക് മാതൃകാ സംരംഭങ്ങൾ തു‌ടങ്ങിയവയെല്ലാം പ്രകടന പത്രികയിലുണ്ട്. പ്രകാശന ചടങ്ങിൽ ഉസ്‌മാൻ താമരത്ത്, പച്ചീരി ഫാറൂഖ്, എം.ബി.ഫസൽ മുഹമ്മദ്, എം.എം.സക്കീർ ഹുസൈൻ, അരഞ്ഞിക്കൽ ആനന്ദൻ, നാലകത്ത് ബഷീർ, കൊളക്കാടൻ അസീസ്, പത്തത്ത് ജാഫർ, ടി.കെ.രാജേന്ദ്രൻ, പച്ചീരി ജലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *