താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും

Share to


Perinthalmanna Radio
Date: 04-12-2025

കോഴിക്കോട്: അവധി ദിനങ്ങളിലടക്കം അതിരൂക്ഷമായ ഗതാഗതകുരുക്ക് യാത്രമുടക്കുന്ന താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകള്‍ വീതി കൂട്ടുന്നതിന്‍റെ ഭാഗമായി മുറിച്ചിട്ട കൂറ്റന്‍ മരങ്ങള്‍ ലോഡ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് ചുരം റോഡില്‍ ഗതാഗതം തടയുന്നത്. വലിയ മരത്തടികള്‍ ആയതിനാല്‍ തന്നെ ഇവ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റേണ്ടതുണ്ട്. നാളെ രാവിലെ എട്ട് മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളില്‍ ഗതാഗതം തടസപ്പെടും. എയര്‍പോർട്ട്, റെയില്‍വേ സ്റ്റേഷന്‍, പരീക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ യാത്ര സമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *