
Perinthalmanna Radio
Date: 04-12-2025
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനായി ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ വോട്ടിങ് യന്ത്രങ്ങൾ ജില്ലയിലെ 15 ബ്ലോക്ക് വരണാധികാരികൾക്കും 12 നഗരസഭ വരണാധികാരികൾക്കും കൈമാറി തുടങ്ങി. നാളെ (വെള്ളിയാഴ്ച) കൈമാറ്റം പൂര്‍ത്തിയാകും.
കളക്ടറേറ്റിലെ ഇ.വി.എം.ഡിപ്പോയിൽ നിന്ന് ബ്ലോക്ക്, നഗരസഭ വരണാധികാരികൾക്ക് കൈമാറുന്ന ഇ.വി.എമ്മുകൾ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. ജില്ലയിൽ 27 വിതരണ കേന്ദ്രങ്ങളാണുള്ളത്. വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 10 ന് രാവിലെ മുതൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഇവിടെ നിന്ന് വിതരണം ചെയ്യും.
ബുധനാഴ്ച ഏഴ് ബ്ലോക്ക് (പൊന്നാനി, പെരുമ്പടപ്പ്, തിരൂരങ്ങാടി, വേങ്ങര, മങ്കട, അരീക്കോട്, നിലമ്പൂര്‍) വരണാധികാരികൾക്കും ഇന്ന് (വ്യാഴം) ഏഴ് ബ്ലോക്ക് ( കൊണ്ടോട്ടി, വണ്ടൂര്‍, കാളികാവ്, മലപ്പുറം, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, താനൂര്‍) വരണാധികാരികൾക്കുമാണ് വിതരണം ചെയ്തത്. നാളെ (വെള്ളി) തിരൂര്‍ ബ്ലോക്കിലേക്കും ജില്ലയിലെ 12 നഗരസഭകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതോടെ വിതരണം പൂര്‍ത്തിയാകും. 5600 കണ്ട്രോള് യൂണിറ്റും 15260 ബാലറ്റ് യൂണിറ്റുമാണ് വിതരണം ചെയ്യുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
