
Perinthalmanna Radio
Date: 05-01-2024
അങ്ങാടിപ്പുറം : ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവ്വേദിയും എ.ഡി.ആർ.എം. എസ്. ജയകൃഷ്ണനും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.
വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥസംഘത്തോടൊപ്പം ഉച്ചയ്ക്ക് 2.55-നാണ് സ്റ്റേഷനിലെത്തിയത്. അമൃത് സ്റ്റേഷന്റെ ഭാഗമായി അങ്ങാടിപ്പുറം സ്റ്റേഷനിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. സ്റ്റേഷൻ വിപുലീകരണപണികൾ നടക്കുന്ന എല്ലായിടങ്ങളും അദ്ദേഹം പരിശോധിച്ചു. ബന്ധപ്പെട്ട എൻജിനീയർമാരോട് പ്രവർത്തന പുരോഗതി ചോദിച്ചു മനസ്സിലാക്കി. പ്രത്യേക വണ്ടിയിൽ നിലമ്പൂർ, വാണിയമ്പലം സ്റ്റേഷനുകളിലെ പരിശോധനയ്ക്കുശേഷം മടക്കയാത്രയിലാണ് അങ്ങാടിപ്പുറത്തിറങ്ങിയത്. അരമണിക്കൂറിലധികം സ്റ്റേഷനിൽ ചെലവഴിച്ച് 3.30-ന് മടങ്ങി. എ.ഡി.ആർ.എം. എസ്. ജയകൃഷ്ണൻ, സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ അരുൺ തോമസ്, സീനിയർ ഡിവിഷണൽ ഒാപ്പറേഷണൽ മാനേജർ വാസുദേവൻ, ഡിവിഷണൽ എൻജിനീയർ അൻഷിൽ എന്നിവരടക്കമുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്.
ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറിയും അങ്ങാടിപ്പുറം പഞ്ചായത്തംഗവുമായ ബി. രതീഷ് സ്റ്റേഷനിലെത്തി സമീപന റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്ക എ.ഡി.ആർ.എമ്മിന്റെ ശ്രദ്ധയിൽപ്പെടുത്തി. സ്റ്റേഷൻ വിപുലീകരണത്തിന്റെ ഭാഗമായി പ്രദേശവാസികൾക്ക് പ്രയാസങ്ങളുണ്ടായാൽ പരിഹരിക്കുമെന്ന് എ.ഡി.ആർ.എം. ഉറപ്പ് നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
