
Perinthalmanna Radio
Date: 05-01-2024
അങ്ങാടിപ്പുറം : അഞ്ചു വർഷമായി തുടരുന്ന പരാതികൾക്ക് ഒടുവിൽ പാടേ തകർന്നു കിടക്കുന്ന അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ നാലു കി.മീ ഭാഗം റബറൈസിങ് തുടങ്ങി. പുത്തനങ്ങാടി പള്ളിപ്പടി മുതൽ പാലച്ചോട് വരെ ഭാഗത്താണ് പ്രവൃത്തി നടത്തുന്നത്. അങ്ങാടിപ്പുറം – വളാഞ്ചേരി റോഡിൽ മങ്കട മണ്ഡലത്തിൽ വരുന്ന 13 കി.മീ ഭാഗം മുൻ എം.എൽ.എ ടി. എ. അഹമ്മദ് കബീറിൻ്റെ കാലത്ത് തന്നെ തകർന്ന നിലയിലായിരുന്നു. പുനർ നിർമാണം വേണ്ട ഘട്ടത്തിലെല്ലാം മരാമത്ത് വകുപ്പ് താൽക്കാലികമായി കുഴികളടച്ച് പോന്നു. റോഡ് പൂർണമായി പ്രവൃത്തി നടത്താൻ മരാമത്ത് റോഡ്സ് വിഭാഗം 18 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിൽ നൽകിയിരുന്നു.
രണ്ടു വർഷം മുമ്പ് അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി പള്ളിപ്പടി വരെ നവീകരിക്കാൻ മൂന്നു കോടി രൂപ അനുവദിച്ച് 1.4 കി.മീ ഭാഗം ഗതാഗത യോഗ്യമാക്കിയിരുന്നു. പിന്നീട് നാലു കി. മീ പുനർ നിർമാണത്തിന് കഴിഞ്ഞ സെപ്റ്റംബർ ആദ്യമാണ് അഞ്ചു കോടി രൂപ അനുവദിച്ചത്.
ഈ പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചത്. ആവശ്യമായ സ്ഥലത്ത് റോഡ് ഉയർത്തുന്നുണ്ട്. മരാമത്ത് വകുപ്പിന്റെ രേഖ പ്രകാരം 14/955 മുതൽ 18/655 വരെയുള്ള ചെയ്നേജിലാണ് പ്രവൃത്തി നടക്കുന്നത്. സദാസമയവും ആംബുലൻസും രോഗികളും കടന്നു പോകുന്ന റോഡിൽ എട്ട് കി.മീ ഇപ്പോഴും തകർന്നു തന്നെ കിടക്കുകയാണ്. വെങ്ങാട് വരെയാണ് റോഡ് പുനർ നിർമിക്കേണ്ടത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
