
Perinthalmanna Radio
Date: 05-01-2025
പെരിന്തൽമണ്ണ: പുലാമന്തോൾ – ഒലിപ്പുഴ സംസ്ഥാന പാത അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മേലാറ്റൂർ ജനകീയ സമിതി സമരത്തിലേക്ക്. 7ന് രാവിലെ 10 മുതൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാരും വ്യാപാരികളും മേലാറ്റൂർ ടൗൺ ഉപരോധിക്കും.
ഒലിപ്പുഴ – മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെയും നിർമാണ ചുമതലയുള്ള കെഎസ്ടിപിയുടെയും കൃത്യവിലോപം കാരണം കടുത്ത യാത്രാദുരിതം നേരിടുകയാണെന്നു ജനകീയസമിതി ചൂണ്ടിക്കാട്ടി.
ഒന്നര വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്ന കരാറിൽ 5 വർഷം മുൻപ് തുടങ്ങിയ പണി ഇതുവരെ പകുതിപോലും എത്തിയിട്ടില്ല.
കൂടാതെ റോഡ് നിർമാണത്തിലെ അശാസ്ത്രീയത മേലാറ്റൂർ പഞ്ചായത്തിലെ പത്തോളം ശുദ്ധജല പദ്ധതികളെ ബാധിച്ചതു ജനത്തിനു ഇരട്ടി പ്രഹരമായി. ഒലിപ്പുഴ മുതൽ മേലാറ്റൂർ വരെയുള്ള ഭാഗത്തെ റോഡ് സമ്പൂർണമായും തകർന്നു.
പലതവണ പ്രതിഷേധവും പരാതികളും ഉണ്ടായിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണു റോഡ് ഉപരോധിക്കുന്നതെന്നും നടപടിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ജനകീയസമിതി ഭാരവാഹികളായ വി.ഇ.ശശിധരൻ, പി.മുജീബ് റഹ്മാൻ, കെ.മനോജ് കുമാർ, കെ.പി.ഉമ്മർ സജീഷ് മാരാർ, എ.അജിത് പ്രസാദ് എന്നിവർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
