
Perinthalmanna Radio
Date: 05-01-2026
പെരിന്തൽമണ്ണ : മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയോഗവും, 2025 വർഷത്തെ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രവർത്തകർക്കുള്ള ആദരിക്കൽ ചടങ്ങും പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ഓഫീസ് പരിസരത്ത് വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: നജ്മ തബ്ഷീറ നിർവഹിച്ചു. വാർഡ് കൗൺസിലർ മൻസൂർ നെച്ചിയിൽ, റിട്ടയേർഡ് എ ഡി എം മെഹറലി, പെരിന്തൽമണ്ണ തഹസീൽദാർ വേണുഗോപാൽ, പെരിന്തൽമണ്ണ എസ്എച്ച്ഒ സുമേഷ് സുധാകരൻ, സെക്ഷണൽ ഫോറെസ്റ്റ് ഓഫീസർ രഞ്ജിത്, AMVI സമീർ, ഡോ: നീലാർ മുഹമ്മദ്, ഡോ: ഷാജി ഗഫൂർ, മാർക്കറ്റ് സിറ്റി ഓപ്പറേഷൻ മാനേജർ ശിൽപ്പ, കേരള വനം വകുപ്പ് സർപ്പ ജില്ലാ ഫെസിലിറ്റേറ്റർ ജവാദ് കുടുക്കൻ, സർപ്പ ജില്ലാ ട്രൈനർ ജാഫർ, ജില്ല സെക്രട്ടറി അഷ്റഫ്, മുനീർ, ജബ്ബാർ ജൂബിലി, സുമേഷ് വലമ്പൂർ, യാസർ എരവിമംഗലം, ഗിരീഷ് കീഴാറ്റൂർ, വാഹിദ അബു, അമ്പിളി ജിജൻ, റഹീസ് കുറ്റീരി എന്നിവർ സംസാരിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
