പെരിന്തൽമണ്ണ വിശുദ്ധ അൽഫോൻസാ ഫൊറോന ദേവാലയ തിരുനാളിന്  സമാപനം

Share to

Perinthalmanna Radio
Date: 05-02-2024

പെരിന്തൽമണ്ണ: വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന് സമാപനം കുറിച്ചു. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാദർ ജേക്കബ് അരീത്തറ കാർമ്മികത്വം വഹിച്ചു . തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടി ആഘോഷമായ നഗര പ്രദക്ഷിണവും കരിമരുന്ന് പ്രയോഗവും നടത്തി. തിരുന്നാളിന്റെ സമാപന ദിവസമായ ഇന്നത്തെ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാദർ ആന്റണി കാരികുന്നേൽ നേതൃത്വം നൽകി. രാവിലെ 6.30 ന്റെ വിശുദ്ധ കുർബാനക്കും തുടർന്ന് സെമിത്തേരിയിൽ നടത്തിയ പ്രത്യേക പ്രാർത്ഥനയ്ക്കും ശേഷം നാലു ദിവസത്തെ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *