പാലിയേക്കര ടോള്‍ പിരിവിന് 13 വയസ്, ഇതുവരെ പിരിച്ചത് 1521 കോടി

Share to

Perinthalmanna Radio
Date: 05-02-2025

തൃശൂർ: കരാർ പ്രകാരമുള്ള സുരക്ഷയും സൗകര്യങ്ങളും ഒരുക്കാതെ പാലിയേക്കര ടോള്‍ കരാർ കമ്ബനി 13 വർഷം കൊണ്ട് പിരിച്ചെടുത്തത് 1521 കോടിരൂപ. ടോള്‍ പിരിവ് തുടങ്ങിയിട്ട് ഫെബ്രുവരി ഒൻപതിന് 13 വർഷം പൂർത്തിയാകും. സുരക്ഷാ ഓഡിറ്റ് റിപ്പോർട്ടില്‍ പരാമർശിച്ച 11 ബ്ലാക്ക് സ്പോട്ടുകളില്‍ അഞ്ചിടത്ത് മാത്രമാണ് പരിഹാര നടപടി ആരംഭിച്ചത്.

നടത്തറ, മരത്താക്കര, പോട്ട ആശ്രമം ജങ്ഷൻ, പുതുക്കാട്, കൊടകര, പേരാമ്ബ്ര എന്നിവിടങ്ങളിലും മുപ്പതോളം തീവ്ര അപകടസാധ്യത കവലകളിലും അപകടസാധ്യതയുള്ള 20 ജങ്ഷനുകളിലും കമ്ബനി ഒന്നും ചെയ്തിട്ടില്ലെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷകക്ഷി നേതാവുമായ അഡ്വ. ജോസഫ് ടാജറ്റിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ദിവസം 42000 വാഹനങ്ങള്‍ ടോള്‍ നല്‍കി കടന്നുപോകുന്നുണ്ടെന്നും 52 ലക്ഷം രൂപ പിരിച്ചെടുക്കുന്നുണ്ടെന്നുമാണ് രേഖയില്‍ പറയുന്നത്. എന്നാല്‍, കരാർ വ്യവസ്ഥയിലെ നിർമാണങ്ങള്‍, പ്രത്യേകിച്ച്‌ സുരക്ഷാ നടപടികളില്‍ പലതും പാലിക്കാൻ കരാർ കമ്ബനി തയ്യാറായില്ല. സ്ഥിരമായി അപകടമുണ്ടാകുന്ന പുതുക്കാട് കെ.എസ്.ആർ.ടി.സി. ജങ്ഷനില്‍പോലും ഒന്നും ചെയ്തിട്ടില്ല

2022 നവംബറില്‍ നടന്ന സുരക്ഷാ ഓഡിറ്റിന്റെ റിപ്പോർട്ടില്‍ 11 ബ്ലാക്ക് സ്പോട്ടുള്‍പ്പെടെ അമ്ബതോളം കവലകളില്‍ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, യു ടേണ്‍ ട്രാക്കുകള്‍, സൈൻബോർഡുകള്‍ തുടങ്ങിയവയാണ് പരിഹാര നടപടികളായി കാണിച്ചിട്ടുള്ളത്.

കരാർ ലംഘനത്തിന്റെ പേരില്‍ കമ്ബനിയെ പുറത്താക്കാൻ ദേശീയ ഹൈവേ അതോറിറ്റി നോട്ടീസ് നല്‍കുകയും 2243.53 കോടിരൂപ പിഴചുമത്തുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആർബിട്രേഷണല്‍ ട്രിബ്യൂണലില്‍ നിലവിലുള്ള കേസില്‍നിന്ന് സംസ്ഥാന സർക്കാർ ഒഴിവായത് കമ്ബനിയെ പുറത്താക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തലാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസിലും സർക്കാർ മൗനം പാലിക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *