ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി

Share to


Perinthalmanna Radio
Date: 05-02-2026

തിരുവനന്തപുരം: ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന മോട്ടോർവാഹനവകുപ്പ് ഒഴിവാക്കി. ലേണേഴ്‌സ് ലൈസൻസിന് ആറുമാസമാണ് കാലാവധി.
ഇതിനുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്‌സ് ലൈസൻസ് പുതുക്കേണ്ടിവരും. വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ.
ലൈസൻസ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ഡിജിറ്റൽ ലൈസൻസ് നൽകാനും തീരുമാനമായി. വെഹിക്കിൾ ഇൻസ്പെക്ടറും അസി. വെഹിക്കിൾ ഇൻസ്പെക്ടറും അടങ്ങുന്ന സംഘത്തിന് ദിവസം 40 ഡ്രൈവിങ് ടെസ്റ്റും 50 വാഹനഫിറ്റ്‌നസ് പരിശോധനയും നടത്താൻ അനുമതിനൽകി. ഇതോടെ ഫിറ്റ്‌നസിനുള്ള തിരക്ക് കുറയും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio

വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *