മഞ്ചേരിയില്‍ സ്കൂള്‍ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം

Share to

Perinthalmanna Radio
Date: 05-03-2025

മഞ്ചേരി: മഞ്ചേരിയില്‍ ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം. കുട്ടികളുമായി സ്കൂളുകളിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്.

ഇന്ന് രാവിലെ 9:50 ഓടെ മഞ്ചേരി ചെരണിയിലാണ് അപകടമുണ്ടായത്. നാല് വിദ്യാർത്ഥികള്‍ക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.

ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *