പെരിന്തല്‍മണ്ണ ഇന്‍ഡോര്‍ മാര്‍ക്കറ്റിന്‍റെ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി

Share to



Perinthalmanna Radio
Date: 05-05-2024

പെരിന്തല്‍മണ്ണ: നിര്‍മാണ പ്രവൃത്തി പാതിവഴിയിലായ പെരിന്തല്‍മണ്ണ നഗരമധ്യത്തിലെ നഗരസഭ ഇന്‍ഡോര്‍ മാര്‍ക്കറ്റിന്‍റെ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു.

മോഡേണ്‍ ഇന്‍ഡോര്‍ മാര്‍ക്കറ്റിന്‍റെ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് തുടങ്ങിയത്. നിരവധി പേര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വലിയ സ്വപ്നം ഇതോടെ യാഥാര്‍ഥ്യമാവുകയാണ്.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിക്ഷേപകരില്‍ നിന്നു പണം സ്വീകരിച്ച്‌ മാര്‍ക്കറ്റ് നിര്‍മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ നഗരസഭക്ക് കഴിഞ്ഞിരുന്നില്ല. നഗരസഭയ്ക്ക് തുക കൈമാറി മുറികള്‍ക്കായി ഒട്ടേറെ പേരാണ് കാത്തിരിക്കുന്നത്. നാല് നിലകളിലുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യം, മുന്നൂറിലേറെ വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ് സൗകര്യം, മൂന്നു പ്രധാന റോഡുകളില്‍ നിന്നു പ്രവേശനം തുടങ്ങി ഹൈടെക് സൗകര്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.

ഇതെല്ലാമായിരുന്നു നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ നിര്‍മാണം നിലച്ചതോടെ പ്രതീക്ഷയറ്റ നിക്ഷേപകരില്‍ പ്രവൃത്തി ആരംഭിച്ചതു പുതു പ്രതീക്ഷ നല്‍കുകയാണ്. പ്രവൃത്തി പൂര്‍ത്തിയാക്കാനാകാത്തതില്‍ നഗരസഭയും സമ്മര്‍ദത്തിലായിരുന്നു.

കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശ പ്രകാരം എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്യാന്‍ ധാരണയായത്. 38.5 കോടിയാണ് ഇന്‍ഡോര്‍ മാര്‍ക്കറ്റ് പദ്ധതിയുടെ അടങ്കല്‍. മുടങ്ങി കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 30 കോടി രൂപ വായ്പയെടുക്കാന്‍ നഗരസഭക്ക് അനുമതി ലഭിച്ചിരുന്നു.

2019 ലാണ് നിലവിലുള്ള മാര്‍ക്കറ്റ് പൊളിച്ച്‌ മൂന്നേക്കര്‍ സ്ഥലത്ത് 40 കോടി രൂപ ചെലവില്‍ ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റ് എന്ന വാഗ്ദാനവുമായി നഗരസഭ ലേല നിക്ഷേപ സംഗമം നടത്തിയത്. ഫൗണ്ടേഷന്‍ പ്രവൃത്തിയുടെ ഭാഗമായ മണ്ണെടുപ്പ് ആരംഭിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *