അങ്ങാടിപ്പുറം മേൽപാലത്തിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ ചക്രം ഊരി തെറിച്ചു

Share to



Perinthalmanna Radio
Date: 05-05-2024

അങ്ങാടിപ്പുറം:  ഓടി കൊണ്ടിരുന്ന ബസിന്റെ ചക്രം ഊരി തെറിച്ചു. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിന് മുകളിൽ വെച്ചാണ് ബസിന്റെ ചക്രം ഊരി തെറിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു സ്വകാര്യ ബസിന്റെ മുൻ വശത്തെ ടയറാണ് ഊരി തെറിച്ചത്. ആർക്കും പരിക്കില്ല. ഇതിനെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ബസ്സിനെ മേൽപ്പാലത്തിൽ നിന്നും മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *