
Perinthalmanna Radio
Date: 05-05-2024
പെരിന്തൽമണ്ണ: മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന പെരിന്തൽമണ്ണ നഗരസഭാ ഹരിത കർമസേനയുടെ രണ്ടാം വാർഷികവും കുടുംബ സംഗമവും നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. എൺപതോളം അംഗങ്ങളുള്ള ഹരിതകർമസേന കഴിഞ്ഞ ഒരു വർഷത്തിൽ 1.30 കോടി രൂപയുടെ ക്രയവിക്രയമാണ് മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയത്. സേനാംഗങ്ങൾക്ക് വാർഡുകളിലെത്തി മാലിന്യം ശേഖരിക്കുന്നതിനും തിരിച്ചു വരുന്നതിനുമായി സ്വന്തമായി വാഹന സൗകര്യമുള്ള ഏക നഗരസഭയാണ് പെരിന്തൽമണ്ണയെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഹരിതകർമസേന സെക്രട്ടറി ഉഷ, സേനയുടെ ചുമതലയുള്ള നഗരസഭാംഗം പി.എസ്. സന്തോഷ്കുമാർ, നഗരസഭാംഗങ്ങളായ അമ്പിളി മനോജ്, സാറ സലീം, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കക്കൂത്ത്, നഗരസഭാ ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ, ക്ലീൻസിറ്റി മാനേജർ സി.കെ. വത്സൻ, ജെ.എച്ച്.ഐ.മാരായ ടി. രാജീവൻ, വിനോദ്, ഡീനു, മുനീർ, സി.ഡി.എസ്. അധ്യക്ഷ വി.കെ. വിജയ, ഉപാധ്യക്ഷ സീനത്ത്, ഹരിതസേന ട്രഷറർ സുചിത്ര തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാ പരിപാടികളുമുണ്ടായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
