
Perinthalmanna Radio
Date: 05-05-2024
ഊട്ടി: ഊട്ടിയിലേക്കുള്ള ഇ–പാസിനു നിബന്ധനകൾ ഇല്ലെന്നു ജില്ലാ കലക്ടർ എം. അരുണ അറിയിച്ചു. വരുന്ന വാഹനങ്ങൾക്കെല്ലാം പാസ് ലഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ നിർബന്ധമാണ്. ഇതിനു ഫീസ് ഈടാക്കുകയില്ല. ഇ–പാസ് ഉള്ളവർക്കു മാത്രമേ ചെക് പോസ്റ്റുകളിൽ അനുമതി ലഭിക്കുകയുള്ളൂ. എത്ര വാഹനങ്ങൾ വരുന്നുണ്ടെന്നും അതിൽ എത്ര പേർ വരുന്നുണ്ടെന്നുമുള്ള കൃത്യമായ കണക്കുകൾ അറിയാനാണ് ഇ–പാസ് നിർബന്ധമാക്കിയതെന്നും കലക്ടർ പറഞ്ഞു.
നീലഗിരി ജില്ലയുടെ എല്ലാ ചെക് പോസ്റ്റുകളിലും പരിശോധന നടക്കും. പാസില്ലാത്ത വാഹനങ്ങൾക്കു ജില്ലയിലേക്കു പ്രവേശനമില്ല. നീലഗിരി ജില്ലയിലെ വാഹനങ്ങൾക്ക് ഇതു ബാധകമല്ല. സർക്കാർ ബസുകളിലും ട്രെയിനിലും വരുന്നവർക്കും ഇതു ബാധകമല്ല.
serviceonline.gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ-പാസിന് അപേക്ഷിക്കാം. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്. മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
