മുസ്‌ലിം ലീഗ് പദയാത്രക്ക് പെരിന്തല്‍മണ്ണയില്‍ തുടക്കം

Share to

Perinthalmanna Radio
Date: 05-05-2025

പെരിന്തല്‍മണ്ണ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും ഇരു സർക്കാരുകള്‍ക്കുമെതിരെ അതിശക്തമായ ജനരോഷം നിലനില്‍ക്കുന്നുവെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

“അഭിമാനകരമായ അസ്തിത്വത്തിന്’ എന്ന പ്രമേയത്തില്‍ പെരിന്തല്‍മണ്ണ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സപ്തദിന പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ജാഥാ ക്യാപ്റ്റൻ എ.കെ. നാസറിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സലീം കുരുവന്പലം അധ്യക്ഷത വഹിച്ചു.

പാലൂർ ഉണ്ണികൃഷ്ണപണിക്കർ, നാലകത്ത് സൂപ്പി, നജീബ് കാന്തപുരം എംഎല്‍എ, മുത്തു കട്ടുപ്പാറ, ഉസ്മാൻ താമരത്ത്, ജാഥാ ക്യാപ്റ്റൻ എ.കെ. നാസർ, വൈസ് ക്യാപ്റ്റൻ അഡ്വ. എസ്. അബ്ദുസലാം, ഡയറക്ടർ ഷൗക്കത്ത് നാലകത്ത്, കോ ഓർഡിനേറ്റർമാരായ കെ.ടി. ജമാല്‍, കൊളക്കാടൻ അസീസ്, ബഷീർ ചോലക്കല്‍, പി. സുബൈർ, ഉസ്മാൻ തെക്കത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എ.കെ. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു. പാലൂരില്‍ നടന്ന സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.

മണ്ഡലം വൈസ് പ്രസിഡന്‍റ് ജമാല്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുസലാം ആമുഖ പ്രഭാഷണം നടത്തി, ഷൗക്കത്ത് നാലകത്ത്, ഷംസുദീൻ വളപുരം തുടങ്ങിയവർ പ്രസംഗിച്ചു

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *