പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

Share to

Perinthalmanna Radio
Date: 05-06-2024

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. സ്പോർട്സ് ക്വോട്ട, വൊക്കേഷനൽ ഹയർ സെക്കൻഡറി അലോട്മെന്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്മെന്റ് ലഭിച്ചവർക്ക് ഇന്ന് മുതൽ മറ്റന്നാൾ വൈകിട്ട് 4 വരെ സ്കൂളുകളിലെത്തി പ്രവേശനം നേടാം. ഒന്നാമത്തെ ഓപ്ഷൻ തന്നെ ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനമാണ് നേടേണ്ടത്. താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചവർക്ക് ഇഷ്ടാനുസരണം സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനം നേടാൻ ഫീസ് അടയ്ക്കേണ്ടതില്ല.

പ്ലസ് വണിന് 4,66,071 അപേക്ഷകളിൽ 2,45,944 പേർക്കാണ് ആദ്യ അലോട്മെന്റ് ലഭിച്ചിരിക്കുന്നത്. കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്ത് 36,393 പേർക്ക് അലോട്മെന്റ് ലഭിച്ചു. സ്പോർട്സ് ക്വോട്ടയിൽ 7,997 അപേക്ഷകരിൽ 6,155 പേർക്ക് അലോട്മെന്റ് ലഭിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *