കേരളത്തിൽ ബലിപെരുന്നാൾ പൊതു അവധി ശനിയാഴ്ച മാത്രം

Share to

Perinthalmanna Radio
Date: 05-06-2025

കേരളത്തിൽ ബലി പെരുന്നാൾ അവധി ശനിയാഴ്ച മാത്രം. നാളത്തെ അവധി ബലിപെരുന്നാൾ ദിവസമായ മറ്റന്നാളേക്ക് മാറ്റി. നേരത്തെ പ്രഖ്യാപിച്ചിരുന്ന ജൂൺ ആറ് വെള്ളിയാഴ്ചയ്ക്കൊപ്പം ജൂൺ ഏഴ് ശനിയാഴ്ചയും അവധി ലഭിക്കുമോയെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. എന്നാൽ ഒരുദിവസം മാത്രമാണ് അവധി നൽകിയിരിക്കുന്നത്.

ഈ വർഷത്തെ പൊതു അവധി ദിനങ്ങളിൽ ജൂൺ ആറ് വെള്ളിയാഴ്ചയിരുന്നു ബലി പെരുന്നാൾ അവധി നൽകിയിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനാൽ ജൂൺ 7 ശനിയാഴ്ചയാണ് ബലിപെരുന്നാൾ വരുന്നത്. ഈ സാഹചര്യത്തിലാണ് അവധി ദിനം മാറ്റിയത്.

ഈ വർഷത്തെ കലണ്ടർ പ്രകാരം ജൂൺ ആറ് ശനിയാഴ്ചയായിരുന്നു ബലി പെരുന്നാൾ അവധി. എന്നാൽ മാസപ്പിറവി കാണാൻ വൈകിയതോടെ അറഫ നോമ്പ് ജൂണ്‍ ആറിനും, ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനും ആവുകയായിരുന്നു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *