
Perinthalmanna Radio
Date: 05-06-2025
രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വർധന. 24 മണിക്കൂറിനിടെ 564 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകള്‍ 4866 ആയി. ഇതില്‍ 1487 രോഗികളും കേരളത്തിലാണ്. 24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു. ദില്ലിയിലാണ് ഈ കുഞ്ഞടക്കം രണ്ട് പേർ മരിച്ചത്. ന്യുമോണിയ അടക്കം പല രോഗങ്ങളും കുഞ്ഞിന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂരിനിടെ രേഖപ്പെടുത്തിയ മറ്റ് 6 മരണങ്ങള്‍ 42 നും 87 വയസിനും ഇടയില്‍ ഉള്ളവരാണെന്നാണ് ഔദ്യോഗിക അറിയിപ്പ്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ