
ദേശീയപാതയിൽ നിരതെറ്റിച്ച് കയറിവരുന്ന വാഹനങ്ങൾക്കെതിരെ പോലീസ് പരിശോധന കർശനമാക്കി
Perinthalmanna Radio
Date: 05-07-2024
അങ്ങാടിപ്പുറം : ഗതാഗത കുരുക്കിലമർന്ന കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ നിരതെറ്റിച്ച് കയറിവരുന്ന വാഹനങ്ങൾക്ക് എതിരേ ട്രാഫിക് പോലീസ് പരിശോധന കർശനമാക്കി. ദിശതെറ്റി പ്രവേശിക്കുന്ന വാഹനങ്ങൾ എതിർദിശയിൽ വരുന്ന മറ്റു വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുകയാണ്. ഇതു കാരണം ഇരുചക്ര വാഹനങ്ങളടക്കം പ്രയാസത്തിലാകുകയാണ്.
വലിയ വാഹനങ്ങൾ അടക്കമുള്ളവ ദിശതെറ്റി മുന്നോട്ടു കയറിവരുന്നുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ പെരിന്തൽമണ്ണ ട്രാഫിക് പോലീസ് രംഗത്ത് എത്തുകയായിരുന്നു. എതിർ ദിശയിലൂടെ വരുന്ന ബസ് അടക്കമുള്ള എല്ലാ വാഹനങ്ങൾക്കും പോലീസ് പിഴ ചുമത്തുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
