നിപ; മലപ്പുറം ജില്ലയിലെ 20 വാര്‍ഡുകള്‍ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Share to


Perinthalmanna Radio
Date: 05-07-2025

മലപ്പുറം: മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ്പ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിലെ 20 വാർഡുകള്‍ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

മക്കരപ്പറമ്ബ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട എന്നീ ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകളാണ് കണ്ടെയ്മെന്റ് സോണുകളായായി പ്രഖ്യാപിച്ചത്. മക്കരപ്പറമ്ബ് ഗ്രാമപഞ്ചായത്തില്‍ ഒന്ന് മുതല്‍ 13 വരെയുള്ള വാർഡുകള്‍, കൂട്ടിലങ്ങാടി 11, 15 എന്നീ വാർഡുകള്‍, മങ്കട 14 വാർഡ്, 2,3,4,5,6 വാർഡുകള്‍ ആണ് കണ്ടൈയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

മരണശേഷം നടത്തിയ പരിശോധനയിലാണ് 18കാരിക്ക് നിപ സ്ഥിരീകരിച്ചത്. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പുറമേ, പുണെയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ കണ്ടെത്തി.

കഴിഞ്ഞമാസം (ജൂണ്‍) 28നാണ് പെണ്‍കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്. ഈ മാസം ഒന്നാം തീയതി പെണ്‍കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം നടത്തിയത്. നിപ സംശയത്തെത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്.
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *