
Perinthalmanna Radio
Date: 05-07-2025
മണ്ണാർമല: വീണ്ടും പുലിയെ കണ്ടതോടെ ഭീതി വിട്ടൊഴിയാതെ മണ്ണാർമല മാട് റോഡ്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് പുലിയുടെ ദൃശ്യങ്ങൾ പ്രദേശവാസികൾ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഇടയ്ക്കിടെ പല തവണയായി ഇവിടെ പുലിയെ കണ്ടിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മുൻപ് ബൈക്കിന് കുറുകെ പുലി ചാടിയ സംഭവവും ഉണ്ടായി.
പുലിയെ പിടി കൂടുവാനായി പലതവണ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. പ്രദേശ വാസികളുടെയും യാത്രക്കാരുടെയും ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് വാർഡ് അംഗം തോരപ്പ ഹൈദർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
