ജൂബിലി റോഡ് നവീകരണം; ഇന്ന് മുതൽ ഗതാഗത  നിയന്ത്രണം

Share to


Perinthalmanna Radio
Date: 05-08-2025

പെരിന്തൽമണ്ണ:  നഗരസഭയിലെ ജൂബിലി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ 10 വരെ ബസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

പട്ടാമ്പി, ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ചെറുകാട് കോർണർ ഭാഗത്തുകൂടി സ്റ്റാൻഡിൽ പ്രവേശിച്ച് ആയിഷ ജംക്‌ഷൻ–ടൗൺ ട്രാഫിക് ജംക്‌ഷനിലൂടെ തിരിച്ചുപോകണം.

ഇതുസംബന്ധിച്ച് നഗരസഭാധ്യക്ഷൻ പി.ഷാജിയുടെ ചേംബറിൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രാഫിക് പൊലീസ്, ബസ് ഉടമകൾ, ബസ് തൊഴിലാളികൾ, കരാറുകാരൻ തുടങ്ങിയവർ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *