നഗരത്തിൽ തുറക്കാത്ത വനിതാ വിശ്രമകേന്ദ്രം; പ്രാഥമിക ആവശ്യങ്ങൾക്ക് കഷ്ടപ്പെട്ട് സ്‌ത്രീകൾ

Share to

Perinthalmanna Radio
Date: 05-09-2024

പെരിന്തൽമണ്ണ: നഗരത്തിൽ എത്തുന്ന വനിതകൾക്ക് മുലയൂട്ടാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും നഗരസഭ ലക്ഷങ്ങൾ മുടക്കി നിർമിച്ച വനിതാ വിശ്രമകേന്ദ്രം അടച്ചുപൂട്ടിയ നിലയിൽ. ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് കോർപറേഷന്റെ സഹായത്തോടെ നിർമിച്ച കേന്ദ്രം 2019 നവംബർ 30ന് പി.ശ്രീരാമകൃഷ്‌ണൻ ആണ് ഉദ്ഘാടനം ചെയ്‌തത്.

കോഴിക്കോട്–പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ ടൗണിലാണ് ടാക്‌സി സ്‌റ്റാൻഡിന് മുകളിലായി സ്‌ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് വനിതാ വിശ്രമകേന്ദ്രം ഒരുക്കിയത്.

സ്‌ത്രീകൾക്ക് വിശ്രമിക്കുന്നതിനും സ്വകാര്യതയോടെ മുലയൂട്ടാനും വസ്ത്രങ്ങൾ മാറുന്നതിനും സൗകര്യം ഒരുക്കിയിരുന്നു. ലഘുഭക്ഷണം കഴിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നു. വൃത്തിയുള്ള ശുചിമുറി സൗകര്യവും ഈ കേന്ദ്രത്തിന്റെ സവിശേഷതയായിരുന്നു.

നഗരത്തിലെത്തുന്ന വനിതകൾ കടകളിൽ ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾ, പെരിന്തൽമണ്ണ സിവിൽ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങി നിത്യവും നിരവധി പേരാണ് വനിതാ വിശ്രമകേന്ദ്രം ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്ത് നിർമിക്കുകയും ഏറെ പ്രശംസ നേടുകയും ചെയ്‌ത വനിതാ വിശ്രമകേന്ദ്രം ഇപ്പോൾ തികഞ്ഞ അവഗണനയിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *