
Perinthalmanna Radio
Date: 05-09-2025
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ രാവും പകലും തെരുവ് നായശല്ല്യം രൂക്ഷം. സ്റ്റേഷൻ പരിസരത്തും, പ്ലാറ്റ് ഫോമിലും തലങ്ങും വിലങ്ങും നായകള്‍ ചുറ്റികറങ്ങി നടക്കുന്നു.
പ്രധാന കവാടം കഴിഞ്ഞിറങ്ങുന്ന വെയിറ്റിങ് ഏരിയയില്‍ എപ്പോഴും നായകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിനാല്‍ ഇവി ട്രക്ക് ഇറക്കാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഭയക്കുകയാണ്.
ഒന്നാം പ്ലാറ്റ്ഫോമിലും, രണ്ടാം പ്ലാറ്റ് ഫോമിലും പലയിടത്തായും, പ്രത്യേകിച്ച് മേല്‍ക്കൂര ഉള്ളിടത്ത് തന്നെ നായകള്‍ കിടക്കുന്നത് കാണാം. രാത്രിയായാല്‍ സ്റ്റേഷനിലും പരിസരത്തും കൂട്ടത്തോടെ കുരച്ച് ബഹളം വച്ച് കറങ്ങി നടക്കുന്ന നായ്ക്കൂട്ടങ്ങള്‍ രാത്രിയില്‍ സ്റ്റേഷനിൽ എത്തുന്നവർക്ക് ഭയപ്പെടുത്തുന്ന സ്ഥിതിയാണ്.
ഷൊർണൂർ നിലമ്ബൂർ ഭാഗങ്ങളിലേക്കായി പുലർച്ചെ 4.25 മുതല്‍ രാത്രി 10.17 വരെ 16 ട്രെയിനുകളാണ് അങ്ങാടിപ്പുറം വഴി കടന്ന് പോകുന്നത്. ധൃതി പിടിച്ച് ട്രെയിനിനടുത്തക്ക് വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന നായ് കൂട്ടങ്ങളെ പേടിപ്പകുന്ന അനുഭവണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
