
Perinthalmanna Radio
Date: 05-10-2024
പെരിന്തല്‍മണ്ണ: മൂന്നു കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ച് പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് എച്ച്.എസ്.എസില്‍ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് വെർച്വല്‍ ആയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. 13,923 ചതുരശ്ര അടി വിസ്തീർണ്ണത്തില്‍ 3 നിലകളിലായാണ് കെട്ടിടം നിർമ്മിച്ചത്.
18 ക്ലാസ് മുറികള്‍, ഓഫീസ്, ഹാള്‍,13 ടോയ്ലറ്റുകള് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്. കിലയാണ് നിർവഹണ അതോറിറ്റി. ജില്ലാ പഞ്ചായത്ത് എല്‍.എസ്.ജി.ഡി ആണ് നിർമ്മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത്. 15 മാസം സമയം കൊണ്ടാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
