കാളികടവ് പാലത്തിൻ്റെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള പരിശോധന തുടങ്ങി

Share to

Perinthalmanna Radio
Date: 05-10-2024

ആലിപ്പറമ്പ് : നിർദിഷ്ട ആലിപ്പറമ്പ് കാളികടവ് പാലത്തിന്റെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള പരിശോധനകൾ തുടങ്ങി. മണ്ണിന്റെ ഘടന, പാറകളുടെ ഘടന, ഉറപ്പ്, തുടങ്ങിയവ അറിയുന്നതിനുള്ള മണ്ണ് കുഴിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. പ്രവൃത്തികൾ കരാറെടുത്ത ഇൻഫ്രാ സ്ട്രക്ചർ കമ്പനിയാണ് യന്ത്രങ്ങളുടെ സഹായത്തോടെ പരിശോധനകൾ നടത്തുന്നത്.
തൂതപ്പുഴയിലും സമീപന റോഡിന് ഏറ്റെടുക്കേണ്ട സ്ഥലത്തും പരിശോധന നടത്തുന്നുണ്ട്. 2018-ലെ പ്രളയത്തിൽ പുഴയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ് കണക്കാക്കി പാലത്തിന്റെ ഉയരം നിർണയിക്കും. വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിന് സർക്കാർ 5.14 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം പരിശോധന റിപ്പോർട്ട് കരാർ കമ്പനി പൊതുമരാമത്ത് വകുപ്പ് മഞ്ചേരി ഡിവിഷൻ (പാലം) വിഭാഗത്തിന് സമർപ്പിക്കും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിശദ പദ്ധതിരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *