പെരിന്തൽമണ്ണ നഗരസഭയിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് എംഎൽഎ

Share to


Perinthalmanna Radio
Date: 05-10-2025

പെരിന്തൽമണ്ണ നഗരസഭയിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് എംഎൽഎ

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടും കള്ളവോട്ട് ചേർക്കലും നടന്നതായി നജീബ് കാന്തപുരം എംഎൽഎ പത്ര സമ്മേളനത്തിൽ ആരോപിച്ചു.

വിവിധ വാർഡുകളിലെ വോട്ടർപട്ടികയിൽ കള്ളവോട്ടുകൾ ചേർത്തതായും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ഭയം കൊണ്ട് സിപിഎം ആണ് ഭരണസ്വാധീനം ഉപയോഗപ്പെടുത്തി വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തുന്നതെന്നും എംഎൽഎ പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള നീക്കമാണ് പെരിന്തൽമണ്ണ നഗരസഭയിൽ സിപിഎം നടത്തുന്നതെന്നും ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും എംഎൽഎ പറഞ്ഞു. ഒന്ന്, അഞ്ച്, ഏഴ്, 27, 31, 33 വാർഡുകളിലാണ് ക്രമക്കേടുള്ളത്.

നഗരസഭാ പരിധിയിൽ താമസിക്കാത്തവരും വർഷങ്ങൾക്ക് മുൻപ് വീട് വിറ്റ് പോയവരുമായ നിരവധി പേരെയാണ് പട്ടികയിൽ തിരുകിക്കയറ്റിയിരിക്കുന്നത്. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ പോലും ഇല്ലാത്തവരെയാണ് ഇത്തരത്തിൽ തന്ത്രപരമായി പട്ടികയിൽ തിരുകിക്കയറ്റിയത്.
ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു. ഏഴാം വാർഡ് ചെമ്പംകുന്നിലെ വോട്ടർപട്ടികയിൽ മാത്രം 11 പേർ അനധികൃതമായി ഇടം പിടിച്ചു.

ഇന്ത്യയിലുടനീളം ബിജെപി ചെയ്ത വോട്ട്‌ചോരി തന്നെയാണ് ഇപ്പോൾ ബിജെപിയുടെ പുതിയ കൂട്ടുകാരായ സിപിഎം പെരിന്തൽമണ്ണയിൽ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. പത്രസമ്മേളനത്തിൽ കെ. ബാബുരാജ്, എ.കെ. നാസർ, അഡ്വ. എ.കെ. മുസ്തഫ, പച്ചീരി നാസർ, നാലകത്ത് ബഷീർ, എം.ബി. ഫസൽ മുഹമ്മദ്, അരഞ്ഞിക്കൽ ആനന്ദൻ, കൊച്ചു (രാജേന്ദ്രൻ) എന്നിവരും പങ്കെടുത്തു.

*പരാജയഭീതിയിൽ യുഡിഎഫ് മുൻകൂർജാമ്യം തേടുന്നെന്ന് നഗരസഭാധ്യക്ഷൻ*

വോട്ട് ചേർക്കലും ഒഴിവാക്കലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിലും നിരീക്ഷണത്തിലും നടക്കുന്ന പ്രവർത്തനമാണെന്നും വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് നഗരസഭാ ഭരണസമിതിക്ക് പങ്കില്ലെന്ന ധാരണയുണ്ടായിട്ടും പെരിന്തൽമണ്ണ എംഎൽഎ ഇപ്പോൾ രാഷ്ട്രീയനാടകം കളിക്കുകയാണെന്നും പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി. ഷാജി പ്രതികരിച്ചു. ഇത്തവണയും യുഡിഎഫിന് ഭരണം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ യുഡിഎഫ് നേതൃത്വം വോട്ടർപട്ടികയെ പഴിചാരുന്നത് അപഹാസ്യമാണ്. വാർഡ് വിഭജനത്തിന്റെ ഭാഗമായി വാർഡുകളുടെ പേരും, നമ്പറും അതിർത്തികളും വ്യത്യാസം വന്നിട്ടുണ്ട്. വീട്ടുനമ്പറുൾപ്പെടെ മാറ്റം വരുത്തുന്നതിനിടെ വോട്ട് ചേർക്കൽ നോട്ടിഫിക്കേഷൻ വരുകയും വോട്ട് ചേർക്കുകയുമാണുണ്ടായത്. പൂർണമായും ഉദ്യോഗസ്ഥർ ചെയ

Share to

Leave a Reply

Your email address will not be published. Required fields are marked *