അങ്ങാടിപ്പുറം മുതല്‍ ഒരാടംപാലം വരെയുള്ള ദേശീയപാതയോരം ശുചീകരിച്ചു

Share to


Perinthalmanna Radio
Date: 05-10-2025

അങ്ങാടിപ്പുറം : അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് സ്വച്ഛത ഹി സേവ 2025- കാമ്പയിനിന്‍റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ അങ്ങാടിപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ചേർന്ന് അങ്ങാടിപ്പുറം മുതല്‍ ഒരാടംപാലം വരെയുള്ള ദേശീയപാതയോരം ശുചീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് സഈദ ശുചീകരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഷബീർ കറുമുക്കില്‍, വികസന സമിതി ചെയർപേഴ്സണ്‍ സലീന, മെംബർമാരായ സംസാദ് ബീഗം, അൻവർ സാദത്ത്, സെക്രട്ടറി സുഹാസ് ലാല്‍, അസിസ്റ്റന്‍റ് സെക്രട്ടറി ടി.ജി. സ്മിത, ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇൻസ്പെക്ടർ സുധീഷ്, പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്പെക്ടർ ജിജി, അഴകിന്‍റെ സേന, ഹരിത കർമ സേന, ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവർ പങ്കാളികളായി.

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ജബ്ബാർ, ലത്തീഫ്, അഷറഫ് എന്നിവരുടെ നേതൃത്വത്തില്‍ വൻ പങ്കാളിത്തമാണ് ജനകീയ ശുചീകരണത്തില്‍ കാണപ്പെട്ടത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *