റേഷൻ കടകളുടെ പ്രവര്‍ത്തന സമയം മാറുന്നു; ഇനി തുറക്കുക രാവിലെ 9 മണിക്ക്

Share to


Perinthalmanna Radio
Date: 05-10-2025

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം മാറുന്നു. നിലവിലെ ആകെ പ്രവർത്തന സമയത്തിൽ ഒരു മണിക്കൂർ കുറവു വരും. ഇനി മുതൽ രാവിലെ 8നു പകരം 9ന് ആണ് കടകൾ തുറക്കുക. സാധാരണ പോലെ ഉച്ചയ്ക്ക് 12ന് അടയ്ക്കും. തുടർന്ന് നിലവിലെ പോലെ വൈകിട്ട് 4 മുതൽ 7 വരെയും പ്രവർത്തിക്കും.

ഇതു സംബന്ധിച്ച ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ നേരത്തേ സർക്കാർ അംഗീകരിച്ചിരുന്നു. പുതിയ സമയക്രമം എന്നു മുതൽ നടപ്പിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. രാവിലെ 8ന് കടകൾ തുറക്കുന്നതു കൊണ്ടു പ്രത്യേക പ്രയോജനമില്ലെന്ന വ്യാപാരികളുടെ കൂടി ആവശ്യം കണക്കിലെടുത്താണ് ഇപ്പോഴത്തെ മാറ്റം. ഇതുമായി ബന്ധപ്പെട്ട്, റേഷൻ കടകളുടെ പ്രവർത്തനം സംബന്ധിച്ച കേരള റേഷൻ കൺട്രോൾ ഓർഡർ 2021ൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചു.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *