റെയിൽവേ സേവനങ്ങൾക്കായി ഒറ്റ ആപ്പ്; ഡിസംബർ അവസാനത്തോടെ നിലവിൽ വരും

Share to

Perinthalmanna Radio
Date: 05-11-2024

തീവണ്ടി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണ ബുക്കിങ്, പ്ലാറ്റ്ഫോം പാസെടുക്കൽ തുടങ്ങി യാത്രാ വേളയിലെ എല്ലാ കാര്യങ്ങൾക്കുമായി സമഗ്രമായ ഒറ്റ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകുന്നു. ഡിസംബർ അവസാനത്തോടെ നിലവിൽ വരുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ഐ.ആർ.സി.ടി.സി.യുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കുക. നിലവിൽ റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി വെവ്വേറെ ആപ്പുകളും വെബ്സൈറ്റുകളുമാണുള്ളത്. ടിക്കറ്റ് റിസർവേഷന് വേണ്ടി നിലവിലുള്ള ഐ.ആർ.സി.ടി.സി റെയിൽ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തിൽ. 2023-24-ൽ മാത്രം ഐ.ആർ.സി.ടി.സി.യുടെ മൊത്തം ലാഭം 1111.26 കോടി രൂപയാണ്. മൊത്തം വരുമാനം 4270.18 കോടിയും. വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിലൂടെ നേടിയതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *