
Perinthalmanna Radio
Date: 05-11-2025
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള
യിൽ ബുധനാഴ്ചകൂടി പേര് ചേർക്കാം. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത അർഹരായവർക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ പട്ടികയിൽ പേര് ചേർക്കുന്നതിനാണ് കമീഷൻ അവസരം നൽകിയത്. ചൊവ്വാഴ്ചവരെ 25,000ത്തിലഅധികം അപേക്ഷ ലഭിച്ചു.
അതേസമയം ചൊവ്വാഴ്ച പലർക്കും വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷ നൽകാനായില്ലെന്ന് പരാതിയുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു നടപടികളും വെബ്സൈറ്റിൽ നടന്നു വരുന്നതു
കൊണ്ട് സെർവർ പ്രശ്നമാണിതെന്ന് കമീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. അപേക്ഷകളിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ തുടർനടപടി സ്വീകരിച്ച് നവംബർ 14ന് സപ്ലിമെന്ററി പട്ടികകൾ പ്രസിദ്ധീകരിക്കും.
https://sec.kerala.gov.in
ലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്പോള്‍ ഹീയറിങ്ങിനുള്ള നോട്ടീസ് ലഭിക്കും. ഇതിൽ നൽകിയ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
