മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഷംലയ്ക്ക് അഭിനന്ദന പ്രവാഹം

Share to


Perinthalmanna Radio
Date: 05-11-2025

മേലാറ്റൂർ: ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ് ഥാന ചലച്ചിത്ര പുരസ് കാരം നേടിയ ഷംല ഹംസയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയ ന്റെയും മികച്ച നടനായി തിരെഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിയുടെയും അഭിനന്ദനം.

തിങ്കളാഴ് ച അവാർഡ് പ്രഖ്യാപിച്ച ദിവസം മുഖ്യമന്ത്രി ഷംലയെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. മമ്മൂട്ടി വാട് സാപ് സന്ദേശം വഴി അഭിനന്ദനമറിയിച്ചതായി ഷംല പറഞ്ഞു. കൂടാതെ സിനിമാ മേഖലയിൽ നിന്നുൾപ്പെടെ ഒട്ടെറെപ്പേർ വിളിച്ചും മെസേജുകളിലൂടെയും സന്തോഷം പങ്കുവച്ചു.

രാഷ് ട്രീയ-സാംസ് കാരിക സംഘടനകളും ജനപ്രതിനിധികളുമുൾപ്പെടെ ഒട്ടേറെപ്പേർ അഭിനന്ദനമറിയിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എംപി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. നജീബ് കാന്തപുരം എംഎൽഎ വീട്ടിലെത്തി അഭിനന്ദിച്ചു.

മേലാറ്റൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സ്വീകരണം പ്രസിഡന്റ് കെ.ടി.മുഹമ്മദ് ഇഖ് ബാൽ ഉദ് ഘാടനം ചെയ് തു. വാർഡ് അംഗം അജിത ആലിക്കൽ ആധ്യക്ഷ്യം വഹിച്ചു. അംഗങ്ങളായ വി.ഇ.ശശിധരൻ, പി.മനോജ് , കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് എൻ.ശ്രീലേഖ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.ടി.മമ്മദ് എന്നിവർ പ്രസംഗിച്ചു.

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഷംല ഹംസയെ ആദരിച്ചു. പ്രസിഡന്റ് എ.കെ.മുസ്തഫ പൊന്നാട അണിയിച്ചു.

വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, സ്ഥിരസമിതി അധ്യക്ഷരായ നജ്മ തബ്‌ഷിറ, അസീസ് പട്ടിക്കാട്, പ്രബീന ഹബീബ്, വിൻസി അനിൽ, യു.ടി.മുൻഷിർ, മുഹമ്മദ് നയീം തുടങ്ങിയവർ പങ്കെടുത്തു.

സിപിഎം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ഷംല ഹംസയെ ആദരിച്ചു. സെക്രട്ടറി ഇ.രാജേഷ് ഉപഹാരം സമർപ്പിച്ചു. ഏരിയ കമ്മിറ്റിയംഗം പി.ഗോവിന്ദപ്രസാദ്, ലോക്കൽ സെക്രട്ടറി കെ.കെ.സിദ്ദിഖ്, വാർഡംഗം പി.പി.കബീർ, ശ്രീലേഖ, ശാന്തകുമാരി എന്നിവരും പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *