പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോ പരിസരം ശുചീകരിച്ചു

Share to

Perinthalmanna Radio
Date: 05-12-2024

പെരിന്തൽമണ്ണ: മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ കെഎസ്ആർടിസി പരിസരം ശുചീകരിച്ചു. പെരിന്തൽമണ്ണ നഗരസഭ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും പങ്കാളികളായി. പെരിന്തൽമണ്ണ നഗരസഭാ ക്ലീൻസിറ്റി മാനേജർ വത്സൻ സി.കെ യുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടിയിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ. ഷാൻസി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, ദീനു, നഗരസഭാ ശുചീകരണ തൊഴിലാളികൾ, മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരായ യൂണിറ്റ് ലീഡർ ശുഹൈബ് മാട്ടായ ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, വാഹിദ അബു, യാസർ എരവിമംഗലം, ജിൻഷാദ് പൂപ്പലം, വിനോദ് മുട്ടുങ്ങൽ, സുബൈദ അരിപ്ര, എദു കൃഷ്ണൻ പാതായ്ക്കര എന്നിവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *