ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ -1 ലക്ഷ്യ സ്ഥാനത്തെത്തി

Share to

Perinthalmanna Radio
Date: 06-01-2024

ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ അര്‍പ്പണത്തിന്‍റെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഈ അപൂര്‍വനേട്ടത്തില്‍ രാജ്യത്തിനൊപ്പം അവരെ അഭിനന്ദിക്കുന്നു. ആദിത്യ എല്‍ വണ്‍  ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് രാജ്യത്തെ പ്രധാനമന്ത്രി അറിയിച്ചു.

സൂര്യനെ കുറിച്ചു പഠിക്കുന്ന ആദിത്യ എല്‍വണ്‍ ദൗത്യം രാജ്യത്തിന്റെ  ഉപഗ്രഹങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയെന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് മേധാവി അന്നപൂര്‍ണി സുബ്രഹ്മണ്യം മനോരമ ന്യൂസിനോട് പറഞ്ഞു. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളില്‍ പേടകങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആദിത്യ വഴി ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാണ്. ഉപഗ്രഹത്തില്‍ നിന്നുള്ള പ്രാഥമിക ഡേറ്റകള്‍ ഇതിനകം ലഭിച്ചു തുടങ്ങിയെന്നും  അന്നപൂര്‍ണി പറഞ്ഞു. ആദിത്യയിലെ പ്രധാന പേലോഡായ വിസിബിള്‍ എമിഷന്‍ ലൈന്‍ കോറോണാഗ്രാഫ് നിര്‍മ്മിച്ചത് അന്നപൂര്‍ണി സുബ്രഹ്മണ്യത്തിന്റെ േനതൃത്വത്തിലാണ്.

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്തെത്തി. ലഗ്രാഞ്ച് പോയന്‍റ് ഒന്നിലെ സാങ്കല്‍പിക ഭ്രമണപഥത്തില്‍ പേടകം എത്തിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 126 ദിവസത്തെ യാത്രയ്ക്കുശേഷമാണ് ലക്ഷ്യത്തിലെത്തിയത്. അഞ്ചുവര്‍ഷം ലഗ്രാഞ്ച് പോയന്‍റില്‍ തുടര്‍ന്ന് സൂര്യനെപ്പറ്റി പഠിക്കും. 2023 സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം. കൊറോണ, സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ ലഭ്യമാക്കും.

അഞ്ചുകൊല്ലത്തെ കാലാവധിയാണു  ദൗത്യത്തിന് കണക്കാക്കിയിട്ടുള്ളതെങ്കിലും അതില്‍ കൂടുതല്‍ ലഭിക്കും. ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് അന്നപൂര്‍ണി ചൂണ്ടികാണിക്കുന്നു. ആസ്ട്രോസാറ്റ് രൂപകല്‍പന ചെയ്തതും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *