പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപന സമ്മേളനം; ഞായറാഴ്ച ഗതാഗത നിയന്ത്രണം

Share to

Perinthalmanna Radio
Date: 06-01-2024

പെരിന്തൽമണ്ണ: പട്ടിക്കാട് ജാമിഅ: നൂരിയ്യ സമാപന സമ്മേളനം നടക്കുന്ന നാളെ (07-01-2024) ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാണ്ടിക്കാട് ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മേലാറ്റൂർ- കാര്യവട്ടം -മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്ക് പോകണം.

പെരിന്തൽമണ്ണയിൽ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന  വാഹനങ്ങൾ അങ്ങാടിപ്പുറം –  ഒരാടംപാലം – വലമ്പൂർ – പട്ടിക്കാട് വഴി പാണ്ടിക്കാട്ടേക്ക് പോകണം. അലനല്ലൂർ ഭാഗത്ത് നിന്നും വെട്ടത്തൂർ വഴി പെരിന്തൽമണ്ണയിലേക്ക് വരുന്ന വാഹനങ്ങളും കാര്യവട്ടം – മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്ക് പോകണം എന്ന് പോലീസ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *