
Perinthalmanna Radio
Date: 06-01-2024
മഞ്ചേരി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ റൂമിനെയും നവജാത ശിശുക്കളുടെ ഐ.സി.യുവിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പണി നടക്കുന്നതിനാൽ ജനുവരി എട്ട് മുതൽ പത്ത് ദിവസത്തേക്ക് ലേബർ റൂം, നവജാത ശിശുക്കളുടെ ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു, എന്നിവിടങ്ങളിലേക്കുള്ള രോഗീ പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. നിർമാണ പ്രവർത്തനങ്ങളുടെ പൊടിപടലങ്ങൾ നവജാത ശിശുക്കൾക്ക് അണു ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള നവജാത ശിശുക്കളെ കുട്ടികളുടെ ഐ.സി.യുവിനോടു ചേർന്ന ഭാഗത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങളിലെ രോഗികളും ബന്ധുക്കളും സഹകരിക്കണമെന്നും ജില്ലയിലെ മറ്റു ആരോഗ്യ സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
