
Perinthalmanna Radio
Date: 06-01-2025
പെരിന്തല്‍മണ്ണ : ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങൾ നഗരിയിലേക്ക് അണമുറിയാത്ത ജനപ്രവാഹം തീര്‍ത്ത് ജാമിഅ: നൂരിയ്യ 62-ാം വാര്‍ഷിക 60-ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം. 522 യുവ പണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങി.
കേരളത്തിലെ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ ജാമിഅഃ നൂരിയ്യയില്‍ നിന്ന് ആറ് പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 9341 ആയി ഉയര്‍ന്നു. സമാപന സനദ് ദാന സമ്മേളനം ഫലസ്തീൻ അമ്പാസഡർ ഡോ. അബ്ദുൽ റസാഖ് അബു ജസർ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാന പ്രസംഗം നടത്തി. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ അനുഗ്രഹ ഭാഷണം നിർവ്വഹിച്ചു. ഉസ്മാൻ അഹമദ് അൽ അമൂദി മുഖ്യാതിഥിയായി.
സയ്യിദ്ത അബ്ബാസലി ശിഹാബ്ങ്ങ തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.ടി. അബ്ദുല്ല മുസ്ലിയാര്, കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംസാരിച്ചു.
സമസ്ത മുശാവറ അംഗങ്ങളായ ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, വാക്കോട് മൊയ്തീൻ കുട്ടി മുസ്ലിയാർ, സൈതലി കുട്ടി മുസ്ലിയാർ കോറാട് . സി.കെ അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ,
സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് റശീദലി ശിഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ, ഹാശിറലി ശിഹാബ് തങ്ങൾ, ശഹീറലി ശിഹാബ് തങ്ങൾ
എം.എല്‍.എ മാരായ ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, യു.എ ലത്തീഫ്, പി. ഉബൈദുല്ല
പുത്തനഴി മൊയ്തീന് ഫൈസി, അഡ്വ. എന്‍ സൂപ്പി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ ഫൈസി ഹൈതമി, അലവി ഫൈസി കുളപ്പറമ്പ്, ളിയാഉദ്ദീന്‍ ഫൈസി മേൽമുറി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഒ.ടി മുസ്ഥഫ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, അബ്ദുല്ല മുജ്തബ ഫൈസി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
