
Perinthalmanna Radio
Date: 06-01-2025
ചെന്നൈ: ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ചെന്നൈയിലും രണ്ടുപേർക്ക് കണ്ടെത്തിയതായി സ്ഥിരീകരണം. രണ്ട് കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ഇന്ത്യയിൽ ഈ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടികളിലാണ് ഇപ്പോൾ എച്ച്.എം.പി.വി സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും കുട്ടികൾക്കുണ്ടായിരുന്നു.
കർണാടകയിൽ രണ്ടുപേരിൽ എച്ച്.എം.പി.വി ബാധ സ്ഥിരീകരിച്ചതായി തിങ്കളാഴ്ച രാവിലെ റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചതായി കർണാടക സർക്കാർ അറിയിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
