
Perinthalmanna Radio
Date: 06-01-2026
മേലാറ്റൂർ: അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരുന്ന മേലാറ്റൂർ- പാണ്ടിക്കാട് റോഡിലെ മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു. അങ്ങാടിപ്പുറം സതേൺ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയറുടെ നേതൃത്വത്തിൽ നടന്ന അറ്റകുറ്റപ്പണികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കിയതിനെ തുടർന്നാണ് ഗേറ്റ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ഗേറ്റ് അടച്ചിട്ടിരുന്നത്. റെയിൽവേ ഗേറ്റ് തുറന്നതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം സാധാരണ നിലയിലായി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
