പെരിന്തൽമണ്ണ ഇനി ചെറുകിട സംരംഭങ്ങളുടെ ഹബ്ബ്

Share to

Perinthalmanna Radio
Date: 06-02-2024

പെരിന്തൽമണ്ണ: മെഡിക്കൽ സിറ്റി എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയ്ക്ക് പുതിയ മുഖംനൽകാൻ ചെറുകിട വ്യവസായ സംരംഭങ്ങളൊരുങ്ങുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീയും ചേർന്ന് സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലൂടെയാണ് (എസ്.വി.ഇ.പി.) 2,400 സംരംഭങ്ങൾ തുടങ്ങുന്നത്. ഗ്രാമീണ സംരംഭ വികസനത്തിനത്തിലൂടെ വിഭവങ്ങൾ പ്രയോജനപ്പെടുത്തിയും സാധ്യതകൾ കണ്ടെത്തിയും പ്രാദേശിക സാമ്പത്തിക വികസനം കൈവരിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ എട്ട് സി.ഡി.എസുകളിൽ നിന്നായി 30 എം.ഇ.സി.മാരെ തിരഞ്ഞടുത്തിട്ടുണ്ട്.
ആറരക്കോടി ചെലവുവരുന്ന പദ്ധതിയുടെ 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാന സർക്കാർ ഫണ്ടുമാണ്.
വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ ഇതിനുള്ള ഓഫീസ് സൗകര്യവും അനുവദിച്ചിട്ടുണ്ട്. ചെറുകിട സംരംഭങ്ങൾ, സേവനമേഖലാ സംരംഭം തുടങ്ങിയ കാർഷികേതരമായ ഏതുതരം സംരംഭവും ഇതുവഴി ചെയ്യാവുന്നതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *