ഫെബ്രുവരിയിൽ തന്നെ വിയർത്തൊലിച്ച് കേരളം

Share to

Perinthalmanna Radio
Date: 06-02-2024

വേനലിന് മുമ്പേ സംസ്ഥാനത്ത് താപനില ഉയരുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും പതിവിൽ കൂടുതൽ ചൂട് അനുഭവപ്പെടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാ​ഗത്തിന്റെ കണക്കുകൾ പറയുന്നു. എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. സീസണിലെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ ( 37.7°c) കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.  മാർച്ച് മുതലാണ് സംസ്ഥാനത്ത് വേനൽക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്.

എന്നാൽ ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയിൽ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡി​ഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. ഉയർന്ന താപനിലയിൽ വർധവനാണ് പലയിടത്തും രേഖപ്പെടുത്തുന്നത്.  ഫെബ്രുവരി 5 ന് കോഴിക്കോട് സിറ്റിയിൽ ഉയർന്ന താപനിലയിൽ സാധാരണയിലും  3°c കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളിൽ 2°c  കൂടുതലും ഉയർന്ന താപനില രേഖപെടുത്തി. പുനലൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി.

എൽ നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വർധിക്കലിന് കാരണമെന്നാണ് നി​ഗമനം. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എൽനിനോ കാരണം ഭൂമിയിലുണ്ടാകുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *