
Perinthalmanna Radio
Date: 06-02-2025
പെരിന്തൽമണ്ണ: പകുതി വില ഓഫര്‍ തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ സിപിഎം നേതാവ് പി സരിൻ. തട്ടിപ്പില്‍ പെരിന്തൽമണ്ണ എംഎല്‍എ നജീബ് കാന്തപ്പുരത്തിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് സരിൻ ആവശ്യപ്പെട്ടു. നജീബ് നേതൃത്വം നൽകുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് തട്ടിപ്പിൽ പങ്കുണ്ട്. ഈ സംഘടനയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. നജീബിൻ്റെ പങ്ക് ഇതിലൂടെ വ്യക്തമാണെന്ന് സരിൻ ആരോപിച്ചു.
300 ഓളം പേരിൽ നിന്ന് പണം തട്ടിയത്. സ്കൂട്ടർ കൊടുത്തത് 10 ൽ താഴെ പേർക്ക് മാത്രമാണ്. ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയിൽ ഇത് കൂടി വരണമെന്നും സരിൻ ആവശ്യപ്പെട്ടു. തട്ടിയെടുത്ത പണം നജീബ് തിരികെ കൊടുത്താലും എംഎല്‍എ പദവി ദുരുപയോഗം ചെയ്തതിന് തുല്യമാണ്. എംഎല്‍എയുടെ മറുപടിക്ക് ശേഷം കൂടുതൽ വിവരം പുറത്തുവിടുമെന്നും പി സരിന് കൂട്ടിച്ചേര്‍ത്തു. എന്താണ് മുദ്ര ഫൗണ്ടേഷൻ എന്ന് നജീബ് കാന്തപ്പുരം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സരിന്, തട്ടിപ്പ് സംഘടനയുമായി എന്താണ് ബന്ധമെന്നും എത്ര തുക ഇവരിൽ നിന്ന് കമ്മീഷൻ കിട്ടിയെന്നും ചോദിച്ചു. തട്ടിപ്പ് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന് കത്ത് നൽകുമെന്നും പി സരിന് കൂട്ടിച്ചേര്‍ത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങടെ വിരൽതുമ്പിൽ
