പെരിന്തൽമണ്ണയിലെ ട്രാഫിക് നിയമ ലംഘനം; കോടതി ഇടപെട്ടിട്ടും രക്ഷയില്ല

Share to


Perinthalmanna Radio
Date: 06-03-2026

പെരിന്തൽമണ്ണ: നഗരത്തിലെ ഗതാഗത നിയമ ലംഘനത്തിനെതിരെ ഹൈക്കോടതി ഉത്തരവിട്ടിട്ടും അധികൃതർക്ക് നിസ്സംഗത. കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ നഗരസഭാ ഓഫിസിന് മുന്നിലെ വൺവേ സമ്പ്രദായം വാഹനങ്ങൾ പാലിക്കാത്തതിനെതിരെ രണ്ടര വർഷത്തിലധികമായി ഒറ്റയാൾപോരാട്ടം നടത്തുന്ന മണ്ണാർക്കാട് സ്വദേശി പി.ഡി.ശങ്കരനാരായണനാണ് ഹൈക്കോടതിയുടെ വിധി നേടിയത്.

2023 ജൂൺ മാസം മുതൽ ആരംഭിച്ചതാണ് ഇദ്ദേഹത്തിന്റെ നിയമ പോരാട്ടം. മുനിസിപ്പൽ ഓഫിസിന് മുൻപിലെ വൺവേ ലംഘനത്തോടൊപ്പം നഗരത്തിൽ സ്ഥിരമായി നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങളും അധികൃതർക്ക് മുന്നിലെത്തിച്ചെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ ശങ്കരനാരായണൻ മനഴി സ്റ്റാൻഡിന് മുന്നിലെ വൺവേ ലംഘനം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തി.

ഉദ്യോഗസ്ഥന്മാരോട് പ്രശ്നം പരിശോധിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുവാൻ കോടതി നിർദേശിച്ചെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് വീണ്ടും ജില്ലാ പൊലീസ് മേധാവിക്ക് കത്തയച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *