
Perinthalmanna Radio
Date: 06-04-2024
സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ രാവിലെ 7.30 മുതൽ 10.30വരെ അവധിക്കാല ക്ലാസിന് ഹൈക്കോടതി അനുമതി നൽകി. േകരള വിദ്യാഭ്യാസ ചട്ടം (കെഇആർ) കലണ്ടർ പ്രകാരമല്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അനുമതി.
എന്നാലിത് അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് ഭാവിയിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കു വിധേയമായിരിക്കുമെന്നും ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ.അബ്ദുൽ ഹക്കിം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ, കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള തുടങ്ങിയവർ നൽകിയ ഹർജിയാണു പരിഗണിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
