
Perinthalmanna Radio
Date: 06-04-2024
പെരിന്തൽമണ്ണ: കോഴിക്കോട് – പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ 128 കിലോമീറ്റർ ഗ്രീൻഫീൽഡ് ഹൈവേ പണി പൂർത്തിയാകുന്നതോടെ തുറക്കുക 14 ടോൾ ബൂത്തുകൾ. ഹൈവേയുടെ തുടക്കത്തിലും അവസാനത്തിലും രണ്ട് എക്സിറ്റ് ടോൾ ബൂത്തുകളുണ്ടാകും. പുറമെ 10 കിലോമീറ്റർ വ്യത്യാസത്തിൽ ഓരോ ‘ആക്സെസ് സർവീസ്’ ടോൾ ബൂത്തുകളുമാണ് ഉണ്ടാകുക.
പാലക്കാട് ജില്ലയിൽ ഏഴും മലപ്പുറത്ത് ആറും കോഴിക്കോട് എക്സിറ്റ് ടോൾ ബൂത്തുമായിരിക്കും. ഗ്രീൻഫീൽഡ് ഹൈവേയിലാണ് സംസ്ഥാനത്ത് ആദ്യമായി ആക്സെസ് കൺട്രോൾ സംവിധാനം വരുന്നത്. ഇതിൽ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകിയാൽ മതി. ടോൾ ഒഴിവാക്കാൻ ഇരുചക്ര വാഹനമടക്കമുള്ള ചെറിയ വാഹനങ്ങളുമായി പ്രദേശ വാസികൾ സർവീസ് റോഡുകൾ ഉപയോഗിക്കണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
