
Perinthalmanna Radio
Date: 06-04-2026
ന്യൂഡല്‍ഹി: വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീല്‍ സുപ്രിംകോടതി തള്ളി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് സുപ്രിം കോടതി നിരീക്ഷിച്ചു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും
കോടതി ഇടപെടൽ പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിലയിരുത്തി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അപകടസാധ്യതയുള്ള മേഖലയിലാണ് നിർമാണമെന്ന ഹരജിക്കാരുടെ വാദത്തെ കോടതി മുഖവിലക്ക് എടുത്തില്ല. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് കോടതിക്ക് ബോധ്യമുണ്ട്. എന്നാൽ നിർമാണത്തിലെ സാങ്കേതിക വശങ്ങളും സുരക്ഷാ മുൻകരുതലുകളും വിദഗ്ധരായ എഞ്ചിനീയർമാരുടെ ചുമതലയാണ്. 58 കർശന നിബന്ധനകളോടെയാണ് പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്.
തുരങ്കപാത വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്നും ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നും കോടതി വിലയിരുത്തി. വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാറിന് പച്ചക്കൊടി കൂടിയാണിത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
