പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റിലൂടെ 1,21,743 പേർ പ്രവേശനം നേടി

Share to



Perinthalmanna Radio
Date: 06-06-2025

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ അലോട്ട്‌മെന്റിലൂടെ 1,21,743 പേർ വിവിധ സ്കൂളുകളിൽ സ്ഥിര പ്രവേശനം നേടി. മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ്‌ നൽകിയതിൽ 1,21,743 പേർ സ്ഥിര പ്രവേശനവും 99,525 പേർ താൽക്കാലിക പ്രവേശനവും നേടിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അലോട്ട്‌മെന്റ്‌ നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ- ജോയിനിങ്ങ്) എണ്ണം 27074 ആണ്.

ഒന്നാമത്തെ അലോട്ട്‌മെന്റിൽ സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നേടിയവരുടെ വിവരങ്ങൾ ഇങ്ങനെ: സ്ഥിര പ്രവേശനം നേടിയവരുടെ എണ്ണം 2649. താൽക്കാലിക പ്രവേശനം നേടിയവരുടെ എണ്ണം 2021. അലോട്ട്‌മെന്റ്‌ നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ- ജോയിനിങ്ങ്) എണ്ണം 1430. ഒന്നാമത്തെ അലോട്ട്‌മെന്റിൽ മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ പ്രവേശനം നേടിയവരുടെ വിവരങ്ങൾ ഇങ്ങനെ: സ്ഥിര പ്രവേശനം നേടിയവരുടെ എണ്ണം 914 ആണ്. താൽക്കാലിക പ്രവേശനം നേടിയവരുടെ എണ്ണം108. അലോട്ട്‌മെന്റ്‌ നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 279 ആണ്. 
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *