ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 14 മുങ്ങി മരണം

Share to


Perinthalmanna Radio
Date: 06-06-2025

മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 14 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകൾ. ഏറ്റവും കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് മഞ്ചേരി ഫയർ സ്റ്റേഷന് കീഴിലാണ്, നാല് എണ്ണം. നിലമ്പൂർ, പെരിന്തൽമണ്ണ, താനൂർ, തിരുവാലി, പൊന്നാനി ഫയർ സ്റ്റേഷനുകളിൽ ഓരോ മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരൂർ ഫയർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത് മൂന്ന് മുങ്ങിമരണങ്ങളാണ്. മലപ്പുറത്ത് രണ്ട് മുങ്ങിമരണങ്ങളും റിപ്പോർട്ട് ചെയ്തു. അഗ്നിരക്ഷാ സേനയുടെ കണക്കിൽപ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താൽ മരണസംഖ്യ ഇനിയും ഉയരും. കഴിഞ്ഞ വർഷം ജില്ലയിൽ 75 മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024, 2023, 2022 വർഷങ്ങളിൽ മരണസംഖ്യ യഥാക്രമം 117, 120, 84 എന്നിങ്ങനെയായിരുന്നു. അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിലിറങ്ങുന്നതും പലപ്പോഴും മരണത്തിന് കാരണമാവാറുണ്ട്. നാട്ടിൻപുറത്തെ ചെറിയ ജലാശയങ്ങളിൽ നീന്തൽ പഠിച്ച് വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്. മദ്യപിച്ച് ജലാശയത്തിൽ ഇറങ്ങുന്നതും മുങ്ങിമരണങ്ങൾക്ക് പ്രധാന കാരണമാണ്.

ജലാശയ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അഗ്നിരക്ഷോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലയിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടാതെ, സിവിൽ ഡിഫൻസുമായി സഹകരിച്ച് ‘മിടിപ്പ്’ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനവും നൽകുന്നുണ്ട്.


ഫയർസ്റ്റേഷൻ മുങ്ങിമരണം



മഞ്ചേരി- 4
തിരൂർ- 3
മലപ്പുറം- 2
നിലമ്പൂർ- 1
പൊന്നാനി-1
പെരിന്തൽമണ്ണ- 1
താനൂർ- 1
തിരുവാലി- 1 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *